kpms

കഴക്കൂട്ടം:കെ.പി.എം.എസ് മംഗലപുരം യൂണിയന്റെ നേതൃത്വത്തിൽ മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷിച്ചു. കണിയാപുരം ജംഗ്ഷനിൽ നടന്ന സാംസ്കാരിക ഘോഷയാത്രയിൽ നൂറുകണക്കിനുള്ള പ്രവർത്തകർ അണിനിരന്നു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാജസ്പതി ഉദ്ഘാടനം ചെയ്തു. ടി. ശരത് ചന്ദ്ര പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ പ്രസിഡന്റ് കലേഷ് .എസ്. പുത്തൻതോപ്പ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ. ബിനു മേനംകുളം സ്വാഗതവും യൂണിയൻ ഖജാൻജി ബോസ് വേങ്ങോട് നന്ദിയും പറഞ്ഞു