manappuram

മലയിൻകീഴ് : മണപ്പുറം ഗ്രാമസ്വരാജ് ഗ്രന്ഥാലയത്തിന്റെ വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ് കെ.വി.രാജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽരാധാകൃഷ്ണൻ,സാഹിത്യനിരൂപകൻ ഡോ.പി.കെ.രാജശേഖരൻ,മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വത്സലകുമാരി,വി.എസ്.ശ്രീകാന്ത്,എസ്.ശിവപ്രസാദ്,മദനകുമാർ,സി.എസ്.രാഹുൽ ജി.ശ്യാം എന്നിവർ സംസാരിച്ചു.വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ യോഗത്തിൽ ഉപഹാരം നൽകി ആനുമോദിച്ചു.