death

കോങ്ങാട്: വീടിന്റെ ചുമരിടിഞ്ഞ് വീണ് മണ്ണിനടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു. കുണ്ടുവംപാടം കുന്നത്ത് വീട്ടിൽ വിനോദ് കുമാറിന്റെ ഭാര്യ മല്ലികയാണ് (40) മരിച്ചത്.

ശനിയാഴ്ച രാത്രി 1.30 ഓടെയാണ് സംഭവം. കനത്ത മഴയിൽ വീടിന്റെ ചുമർ തകർന്ന് ദേഹത്തേക്ക് വീഴുകയായിരുന്നു. ഭർത്താവ് വിനോദ് കുമാറിന് കാലിന് പരിക്കേറ്റു. വിനോദ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ തേടി. പുതിയ വീട് നിർമ്മിക്കുന്നതിന്റെ ഭാഗമായി താമസിക്കുന്ന വീടിന്റെ ഒരു ഭാഗം പൊളിച്ചിരുന്നു. പിന്നീട് രണ്ടു മുറികളിലായാണ് കുടുംബം താമസിച്ചിരുന്നത്.
പഴയ വീടിന്റെ അടുക്കളയോട് ചേർന്ന് മല്ലിക കിടന്നിരുന്ന കിടപ്പ് മുറിയുടെ ചുമർ കനത്ത മഴയിൽ തകർന്ന് ദേഹത്തേക്ക് വീഴുകയായിരുന്നു. അപകട സമയത്ത് മക്കളായ അഖിൽജിത്തും അഭിജിത്തും മറ്റൊരു മുറിയിലായിരുന്നു.