തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവ സന്ദേശം എല്ലാക്കാലത്തും പ്രസക്തമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന 168ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തിന്റെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വഴിതെറ്റിപ്പോയ സഹജീവികളെ ശരിയായ വഴി കാണിച്ചുകൊടുക്കാനുള്ള ശ്രമമാണ് ഗുരുദേവൻ തന്റെ ജീവിത കാലഘട്ടത്തിൽ നടത്തിയത്. ചേന്തിയിലെ സാംസ്കാരിക നിലയത്തിന്റെ ചതയദിനാഘോഷം ഓരോ വർഷം കഴിയും തോറും കൂടുതൽ പ്രസക്തമായി വരുന്നെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് നിലയത്തിലെ ഗുരുദേവ പ്രതിമയിൽ കേന്ദ്രമന്ത്രി പുഷ്പാർച്ചനയും നടത്തി.

ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി ചികിത്സയ്ക്കായുള്ള സാമ്പത്തിക സഹായവും ഭക്ഷ്യക്കിറ്റ് മന്ത്രി ജി.ആർ. അനിലും പഠനോപകരണങ്ങൾ മന്ത്രി ആന്റണി രാജുവും വിതരണം ചെയ്തു. സ്കൂൾ കോളേജ് തലത്തിൽ ഉന്നത മാർക്ക് നേടിയ കുട്ടികൾക്ക് പഠനോപകരണം നൽകുന്നതിന്റെ ഉദ്ഘാടനം കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് എൽ. രമേശൻ നിർവഹിച്ചു. ഭീമ ജുവലേഴ്സ് ചെയർമാൻ ഡോ ബി.ഗോവിന്ദൻ, ഗുരുധർമ്മ പ്രചാരക പ്രഭാഷകൻ ഡോ.സീരപാണി, എൻ.എസ്.എസ് പ്രതിനിധി സഭാ അംഗവും ആത്മീയ ആചാര്യനുമായ തലനാട് ചന്ദ്രശേഖരൻ നായർ, സ്നേക്ക് മാസ്റ്റർ വാവ സുരേഷ് എന്നിവരെ സമ്മേളനത്തിൽ കേന്ദ്ര മന്ത്രി വി.മുരളീധരൻ ആദരിച്ചു.

ചടങ്ങിൽ സാംസ്കാരിക നിലയം പ്രസിഡന്റ് ജേക്കബ് കെ. എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സാംസ്കാരിക നിലയം രക്ഷാധികാരിയും പി.കെ.എസ്.എസ് യൂണിയൻ വൈസ് പ്രസിഡന്റുമായ ചേന്തി അനിൽ, എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് സംഗീത് കുമാർ, സ്വാമി സൂഷ്മാനന്ദ, പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവി, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, മുൻ മന്ത്രിമാരായ എം.വിജയകുമാർ, വി.എസ്. ശിവകുമാർ, മുൻ എം.പി. പീതാംബരക്കുറുപ്പ്, മുൻ എം.എൽ.എ ഡോ.കെ.മോഹൻകുമാർ, തിരുവനന്തപുരം നഗരസഭ ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് എം.ആർ.ഗോപൻ, കൗൺസിലർമാരായ ജോൺസൺ ജോസഫ്, ചെമ്പഴന്തി ഉദയൻ, മുൻ കൗൺസിലർ എസ്.അനിൽ കുമാർ, എസ്.എൻ.ഡി.പി യോഗം പി.കെ.എസ്.എസ്. തിരുവനന്തപുരം യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത്,​ വ്യാപാരി വ്യവസായി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പനങ്ങാട്ടുകോണം വിജയൻ, ചേന്തിയിൽ സുഗുണൻ, എസ്.എൻ.ഡി.പി യോഗം കല്ലംമ്പള്ളി ശാഖ പ്രസിഡന്റ് ഡി. സുരേന്ദ്രൻ, ശാഖാ സെക്രട്ടറി കെ. സദാനന്ദൻ,​ ചേന്തി റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി കെ. സുരേന്ദ്രൻ നായർ, മുൻ കൗൺസിലർ വി.ആർ. സിനി തുടങ്ങിയവർ പങ്കെടുത്തു.