മലയിൻകീഴ്:എസ്.എൻ.ഡി.പി യോഗം വിളപ്പിൽ ശാഖ ശ്രീനാരായണ ഗുരുദേവ ജയന്തി വിപുലമായി ആഘോഷിച്ചു.ശാഖയിൽ നടന്ന പൊതുസമ്മേളനം നേമം യൂണിയൻ സെക്രട്ടറി മേലാംകോട് സുധാകരൻ ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് രത്നാകരപണിക്കർ അദ്ധ്യക്ഷത വഹിച്ചു.നേമം യൂണിയൻ പ്രസിഡന്റ് സുപ്രിയ സുരേന്ദ്രൻ,വിളപ്പിൽചന്ദ്രൻ,ഊരൂട്ടമ്പലം ജയചന്ദ്രൻ,നടുക്കാട് ബാബുരാജ്,രഘുകുമാർ,ഷാജി,രേണുക,സജിതാശശിധരൻ,ബിന്ദു എന്നിവർ സംസാരിച്ചു.എം.ബി.ബി.എസ്.പരീക്ഷയിൽ മികച്ച വിജയം നേടിയ സംഗീത എൻ.സുരേഷിന് ഉപഹാരം നൽകി അനുമോദിച്ചു.