aboobacker-77

മൂവാറ്റുപുഴ: എസ്.ടി.യു എറണാകുളം ജില്ലാ മുൻ പ്രസിഡന്റും മുസ്ലിം ലീഗ് നിയോജക മണ്ഡലം മുൻ പ്രസിഡന്റുമായിരുന്ന പടിഞ്ഞാറെ പുന്നമറ്റം എടത്തൊട്ടിയിൽ എ.അബൂബക്കർ (77) നിര്യാതനായി. കെ.എസ്.ടി.ഇ.ഒ.സംസ്ഥാന സെക്രട്ടറിയായും മേക്കൽ ഫാമിലി ട്രസ്റ്റ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. കബറടക്കം ഇന്ന് രാവിലെ 8ന് പുന്നമറ്റം ജൂമാഅത്ത് പള്ളി കബർസ്ഥാനിൽ. ഭാര്യ: ഖദീജ (റിട്ട. ടീച്ചർ). മക്കൾ: ഫൗസിയ, ജസിയ (ഇൻഡസ് മോട്ടോഴ്‌സ്). മരുമക്കൾ: ഹുസൈർ, മുഹമ്മദ് മുസ്തഫ (അംജദ് ).