pic1

തി​രു​വ​ന​ന്ത​പു​രം​:​ ​രാ​ഹു​ൽ​ഗാ​ന്ധി​ ​എം.​പി​ ​ന​യി​ക്കു​ന്ന​ ​ഭാ​ര​ത് ​ജോ​ഡോ​ ​യാ​ത്ര​ ​ത​മി​ഴ്നാ​ട്ടി​ലെ​ ​പ്ര​യാ​ണം​ ​പൂ​ർ​ത്തി​യാ​ക്കി​ ​ഇ​ന്ന് ​കേ​ര​ള​ത്തി​ൽ​ ​പ്ര​വേ​ശി​ക്കും.​ ​അ​തി​ർ​ത്തി​യി​ൽ​ ​ചെ​റു​വാ​ര​ക്കോ​ണ​ത്ത് ​എ​ത്തി​ച്ചേ​ർ​ന്ന​ ​പ​ദ​യാ​ത്ര​ ​സം​ഘ​ത്തെ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ,​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​പാ​ലോ​ട് ​ര​വി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​നേ​താ​ക്ക​ൾ​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​സ​ന്ദ​ർ​ശി​ച്ചു.

ഇ​ന്നു​രാ​വി​ലെ​ ​ഏ​ഴി​ന് ​പാ​റ​ശാ​ല​യി​ൽ​ ​നി​ന്ന് ​കേ​ര​ള​ത്തി​ലൂ​ടെ​യു​ള്ള​ ​യാ​ത്ര​ ​തു​ട​ങ്ങും.​ ​കേ​ര​ളീ​യ​ ​വേ​ഷ​മ​ണി​ഞ്ഞ​ ​വ​നി​ത​ക​ളും​ ​പ​ഞ്ച​വാ​ദ്യ​വും​ ​യാ​ത്ര​യെ​ ​വ​ര​വേ​ൽ​ക്കും.​ ​കെ.​പി.​സി.​സി,​ ​ഡി.​സി.​സി​ ​ഭാ​ര​വാ​ഹി​ക​ളും​ ​എം.​പി​മാ​രും​ ​എം.​എ​ൽ.​എ​മാ​രും​ ​ചേ​ർ​ന്ന് ​രാ​ഹു​ൽ​ ​ഗാ​ന്ധി​യെ​ ​സ്വീ​ക​രി​ക്കും.​ ​പാ​റ​ശാ​ല​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ത്തി​ലെ​ ​നേ​താ​ക്ക​ളും​ ​പ്ര​വ​ർ​ത്ത​ക​രും​ ​അ​നു​ഗ​മി​ക്കും.

ഇ​ന്ന​ത്തെ​ ​പ​ദ​യാ​ത്ര​യു​ടെ​ ​ആ​ദ്യ​പാ​ദം​ ​ഊ​രൂ​ട്ടു​കാ​ല​ ​മാ​ധ​വി​മ​ന്ദി​ര​ത്തി​ൽ​ ​സ​മാ​പി​ക്കും.​ ​നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ​ ​പ​ര​മ്പ​രാ​ഗ​ത​ ​നെ​യ്ത്തു​തൊ​ഴി​ലാ​ളി​ക​ളു​മാ​യി​ ​രാ​ഹു​ൽ​ ​സം​വ​ദി​ക്കും.​ ​മു​തി​ർ​ന്ന​ ​നേ​താ​വ് ​വി.​എം.​സു​ധീ​ര​ൻ​ ​അ​ദ്ദേ​ഹ​ത്തെ​ ​സ​ന്ദ​ർ​ശി​ക്കും.​ ​മാ​ധ​വി​ ​മ​ന്ദി​ര​ത്തി​ലെ​ ​ഗാ​ന്ധി​ ​മ്യൂ​സി​യ​ത്തി​ൽ​ ​രാ​ഹു​ൽ​ ​സ​ന്ദ​ർ​ശ​നം​ ​ന​ട​ത്തും.

വൈ​കി​ട്ട് 4​ന് ​മൂ​ന്നു​ക​ല്ലി​ൻ​മൂ​ട് ​നി​ന്ന് ​വീ​ണ്ടും​ ​തു​ട​ങ്ങു​ന്ന​ ​യാ​ത്ര​യി​ൽ​ ​നെ​യ്യാ​റ്റി​ൻ​ക​ര,​ ​കോ​വ​ളം​ ​നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ​യും​ ​കാ​ട്ടാ​ക്ക​ട​ ​ബ്ലോ​ക്കി​ലേ​യും​ ​പ​തി​നാ​യി​രം​ ​പ്ര​വ​ർ​ത്ത​ക​ർ​ ​അ​നു​ഗ​മി​ക്കും.​ ​യാ​ത്രാ​മ​ദ്ധ്യേ,​ ​പ്ര​മു​ഖ​ ​ഗാ​ന്ധി​യ​ൻ​മാ​രാ​യ​ ​ഗോ​പി​നാ​ഥ​ൻ​ ​നാ​യ​രും​ ​കെ.​ഇ.​ ​മാ​മ​നും​ ​അ​വ​സാ​ന​ ​നാ​ളു​ക​ൾ​ ​ചെ​ല​വ​ഴി​ച്ച​ ​നിം​സ് ​ആ​ശു​പ​ത്രി​യി​ലെ​ ​വ​ള​പ്പി​ൽ​ ​സ്ഥാ​പി​ച്ച​ ​സ്തൂ​പം​ ​രാ​ഹു​ൽ​ഗാ​ന്ധി​ ​അ​നാ​ച്ഛാ​ദ​നം​ ​ചെ​യ്യും.​ ​തു​ട​ർ​ന്ന് ​യാ​ത്ര​ ​നേ​മ​ത്ത് ​സ​മാ​പി​ക്കും.​ ​വെ​ള്ളാ​യ​ണി​ ​കാ​ർ​ഷി​ക​ ​കോ​ളേ​ജ് ​ഗ്രൗ​ണ്ടി​ലാ​ണ് ​പ​ദ​യാ​ത്ര​ ​സം​ഘ​ത്തി​ന് ​വി​ശ്ര​മം​ ​ഒ​രു​ക്കി​യി​രു​ന്ന​തെ​ങ്കി​ലും​ ​ചി​ല​ ​സാ​ങ്കേ​തി​ക​ ​കാ​ര​ണ​ങ്ങ​ളാ​ൽ​ ​പ​ട്ടം​ ​സെ​ന്റ് ​മേ​രീ​സ് ​സ്കൂ​ൾ​ ​ഗ്രൗ​ണ്ടി​ലേ​ക്ക് ​മാ​റ്റി.

നാ​ളെ​ ​രാ​വി​ലെ​ ​നേ​മ​ത്ത് ​നി​ന്നാ​രം​ഭി​ക്കു​ന്ന​ ​പ​ദ​യാ​ത്ര​ ​പ​ട്ട​ത്ത് ​സ​മാ​പി​ക്കും.​ ​സാം​സ്‌​കാ​രി​ക​-​സാ​മൂ​ഹ്യ​ ​മേ​ഖ​ല​യി​ലെ​ 25​ ​പ്ര​മു​ഖ​രു​മാ​യി​ ​രാ​ഹു​ൽ​ ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്തും.​ ​ജ​വ​ഹ​ർ​ ​ബാ​ൽ​മ​ഞ്ചി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​മാ​യി​ ​സം​വ​ദി​ക്കും.​ ​മു​തി​ർ​ന്ന​ ​നേ​താ​ക്ക​ളാ​യ​ ​എ.​കെ.​ആ​ന്റ​ണി,​ ​തെ​ന്ന​ല​ ​ബാ​ല​കൃ​ഷ്ണ​പി​ള്ള​ ​എ​ന്നി​വ​ർ​ ​രാ​ഹു​ലി​നെ​ ​സ​ന്ദ​ർ​ശി​ക്കും.​ ​വൈ​കി​ട്ട് ​ക​ഴ​ക്കൂ​ട്ടം​ ​അ​ൽ​സാ​ജ് ​ക​ൺ​വെ​ൻ​ഷ​ൻ​ ​സെ​ന്റ​ർ​ ​ഗ്രൗ​ണ്ടി​ലാ​ണ് ​വി​ശ്ര​മം.

 ശ്രീനാരായണ ഗുരുവിന്റെ മണ്ണിൽ എത്തിയതിൽ സന്തോഷം: രാഹുൽ

നാഗർകോവിൽ: ഭാരത് ജോഡോ യാത്ര ശ്രീനാരായണ ഗുരുവിന്റെ മണ്ണിൽ എത്തിയതിൽ വലിയ സന്തോഷമുണ്ടെന്ന് രാഹുൽ ഗാന്ധി എം.പി പറഞ്ഞു. യാത്ര തമിഴ്നാട്ടിലെ പ്രയാണം പൂർത്തിയാക്കി ഇന്ന് കേരളത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായി അതിർത്തിയിൽ തളച്ചാൻവിളയിലെ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. തുടർന്ന് യാത്ര ചെറുവാരക്കോണത്തെത്തി സമാപിച്ചു. അവിടെ എൽ.എം.എസ് സ്കൂളിലായിരുന്നു വിശ്രമം.

ഇന്നലെ തമിഴ്നാട്ടിലൂടെയുള്ള യാത്രയിൽ കന്യാകുമാരി എം.പി വിജയ് വസന്ത്, എം.എൽ.എമാരായ വിജയധരണി, രാജേഷ് തുടങ്ങിയവരും ആയിരക്കണക്കിന് പ്രവർത്തകരും അണിചേർന്നു. മുളകുമൂട്ടിൽ നിന്ന് ചെറുവാരക്കോണത്തേക്കുള്ള റോഡ‌ിന് ഇരുവശത്തും യാത്ര കാണാൻ ജനങ്ങൾ തടിച്ചുകൂടി. യാത്ര ശ്രേയാംകുഴിയിൽ എത്തിയപ്പോൾ തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾ രാഹുൽജീ എന്ന് ഉച്ചത്തിൽ വിളിച്ചു. അതുകേട്ട രാഹുൽ അവർക്കരികിലേക്ക് ചെന്ന് ഫോട്ടോ എടുത്തു.