പൂവാർ: കുഴിത്തുറ സാഹിത്യ സൗഹൃദ വേദിയുടെ പ്രതിമാസ സാഹിത്യ കൂട്ടായ്മയും പുസ്തക പ്രകാശനവും ഇന്ന് രാവിലെ 10ന് തക്കല പുലിയൂർക്കുറിച്ചി എൻ.എസ്.എസ് ഒാഡിറ്റോറിയത്തിൽ നടക്കും. കെ.നന്ദകുമാർ അദ്ധ്യക്ഷത വഹിക്കും. ബി.രാജശേഖരൻ സ്വാഗതം പറയും. എസ്.മോഹൻകുമാർ കുഴിത്തുറ തർജ്ജമ ചെയ്ത 'വെള്ളിപ്പല്ലക്ക് 'മൂലഗ്രന്ഥകർത്താവ് പുലവർ കെ.രവീന്ദ്രൻ, സാഹിത്യകാരനും നഗരസഭ കൗൺസിലറുമായ ജി.വിനോദ് കുമാറിന് നൽകി പ്രകാശനം നിർവഹിക്കും.