
നെയ്യാറ്റിൻകര: എസ്.എൻ.ഡി.പി യോഗം തത്തിയൂർ ശാഖ പ്രതിഷ്ഠാ വാർഷികവും ഗുരുദേവജയന്തി സമ്മേളനവും മുൻ ഡി.ജി.പി ടി.പി .സെൻകുമാർ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് അനിൽകുമാർ, സെക്രട്ടറി സന്തോഷ്, റിട്ട. ജില്ലാ ജഡ്ജി , ജില്ലാ ജഡ്ജി കെ. ധർമ്മജൻ, ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭ ജില്ലാ സെക്രട്ടറി എ.ആർ വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.