
കല്ലമ്പലം : വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കവലയൂർ അമ്മൻനട പുത്തൻവീട്ടിൽ ജയകുമാർ ശാന്തി ദമ്പതികളുടെ മകൻ ജെ. വിഗ്നേഷ് (23) ആണ് മരിച്ചത്. നാലുമാസം മുമ്പ് കവലയൂരിൽ നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സഹോദരി: വിഗ്നീഷ.