പാലോട്: എസ്.എൻ.ഡി.പി യോഗം നന്ദിയോട് ശാഖയുടെ നേതൃത്വത്തിൽ ഗുരുദേവ ജയന്തി ഭകതിനിർഭരമായി ആചരിച്ചു.ശാഖാ പ്രസിഡന്റ് ബി.എസ്.രമേശൻ പതാക ഉയർത്തി.തുടർന്ന് ഗുരുപൂജ, സമൂഹപ്രാർത്ഥന എന്നീ ചടങ്ങുകൾ നടന്നു.പ്രശാന്ത് ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. ശാഖാ സെക്രട്ടറി പാലുവള്ളി രാജീവൻ, വണക്കം ജയകുമാർ, സഹദേവപണിക്കർ ,അപ്പുക്കുട്ടൻ, മോഹനൻ, അയ്യപ്പൻ പിള്ള, ശ്രീധരൻ ടെയ്ലർ, ഭാസ്കരൻനായർ, സനൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.