1

കുളത്തൂർ: 168ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കുളത്തൂർ കോലത്തുകര ശാഖയിൽ അവതാര ജയന്തി സമൂഹ പ്രാർത്ഥനയും മധുര വിതരണവും നടന്നു. നേരത്തെ ജയന്തി വിളംബര ബൈക്ക് റാലി സംഘടിപ്പിച്ചിരുന്നു. തുടർന്ന് ശാഖാ പ്രസിഡന്റ് കോലത്തുകര മോഹനന്റെയും സെക്രട്ടറി സി. പ്രമോദിന്റെയും നേതൃത്വത്തിൽ ശാഖാ മന്ദിരത്തിൽ സമൂഹ പ്രാർത്ഥനയും പെൻഷൻ വിതരണവും പായസവിതരണവും നടന്നു.