kpcc

തിരുവനന്തപുരം: കെ.പി.സി.സി അംഗങ്ങളുടെ പട്ടിക മൂന്ന് ദിവസത്തിനുള്ളിൽ പ്രഖ്യാപിച്ചേക്കും. 280 അംഗ പട്ടിക ഹൈക്കമാൻഡ് അംഗീകരിച്ചു. രാഷ്ട്രീയകാര്യ സമിതിയിൽ അവതരിപ്പിച്ച ശേഷമാവും പ്രഖ്യാപനം.

പുതിയ പട്ടികയിൽ 40 ശതമാനം പുതുമുഖങ്ങളാണെന്ന് സൂചനയുണ്ട്. വനിതാ പ്രാതിനിദ്ധ്യവും കൂടിയേക്കും. തിരുവനന്തപുരം ജില്ലയിൽ നിന്ന് മുൻ ഡി.സി.സി പ്രസിഡന്റുമാരായ വി.എസ്.ശിവകുമാർ, നെയ്യാറ്റിൻകര സനൽ എന്നിവരും ചെമ്പഴന്തി അനിൽ , വിതുര ശശി തുടങ്ങിയവരും ഉൾപ്പെടുമെന്നറിയുന്നു. ആദ്യം അയച്ച പട്ടിക പരാതികളെ തുടർന്ന് തള്ളിയിരുന്നു. പരാതികൾ പരിഹരിച്ചും എല്ലാ ഗ്രൂപ്പുകളെയും പരമാവധി തൃപ്തിപ്പെടുത്തിയും അയച്ച പട്ടികയാണ് അംഗീകരിച്ചത്. വിവിധ ജില്ലകളിൽ നിന്ന് 75 ഓളം പുതുമുഖങ്ങൾ വന്നേക്കും. മിക്കവാറും ഭാരത് ജോഡോ യാത്ര തലസ്ഥാന ജില്ലയിലെ പര്യടനം പൂർത്തിയാക്കിയ ശേഷമാവും പട്ടിക പുറത്തുവിടുക.

 ഭാ​ര​ത് ​ജോ​ഡോ​ ​യാ​ത്ര​യ്ക്ക് ​മി​ക​ച്ച​ ​സ്വീ​ക​ര​ണം​ ​ന​ൽ​കും​:​ ​കെ.​സു​ധാ​ക​രൻ

രാ​ജ്യം​ ​വി​ഭ​ജി​ക്ക​പ്പെ​ടു​ന്ന​ ​കാ​ല​ത്ത് ​ഏ​റെ​ ​പ്ര​സ​ക്ത​മാ​യ​ ​സ​ന്ദേ​ശം​ ​ന​ൽ​കി​ക്കൊ​ണ്ട്രാ​ഹു​ൽ​ ​ഗാ​ന്ധി​ ​ന​യി​ക്കു​ന്ന​ ​ഭാ​ര​ത് ​ജോ​ഡോ​ ​യാ​ത്ര​യ്ക്ക് ​സം​സ്ഥാ​ന​ത്ത് ​ഉ​ജ്ജ്വ​ല​ ​സ്വീ​ക​ര​ണം​ ​ന​ൽ​കാ​നു​ള്ള​ ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​യ​താ​യി​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.​ ​ഇ​ട​തു​ഭ​ര​ണ​ത്തി​ന്റെ​ ​തെ​റ്റാ​യ​ ​ന​യ​ങ്ങ​ളെ​യാ​ണ് ​ജാ​ഥ​യി​ൽ​ ​ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​ത്.​ ​രാ​ജ്യ​ത്ത് ​ജ​നാ​ധി​പ​ത്യ​ ​സം​വി​ധാ​നം​ ​ത​ക​രു​ന്ന​ ​ഘ​ട്ട​ത്തി​ലാ​ണ് ​ഇ​ത്ത​ര​മൊ​രു​ ​യാ​ത്ര​യു​മാ​യി​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​ക​ട​ന്നു​ ​വ​രു​ന്ന​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​ഇ​ന്ന് ​രാ​വി​ലെ​ ​പാ​റ​ശാ​ല​യി​ൽ​ ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി​ ​സ​തീ​ശ​ൻ,​ ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​താ​രീ​ഖ് ​അ​ൻ​വ​ർ,​ ​മു​ൻ​മു​ഖ്യ​മ​ന്ത്രി​ ​ഉ​മ്മ​ൻ​ചാ​ണ്ടി,​ ​മു​ൻ​ ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല,​ ​കെ.​മു​ര​ളീ​ധ​ര​ൻ​ ​എം​പി,​ ​യു.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​എം.​എം​ .​ഹ​സ​ൻ,​ ​ഭാ​ര​ത് ​ജോ​ഡോ​ ​യാ​ത്ര​ ​സം​സ്ഥാ​ന​ ​കോ​ഓ​ഡി​നേ​റ്റ​ർ​ ​കൊ​ടി​ക്കു​ന്നി​ൽ​ ​സു​രേ​ഷ് ​എം​പി,​ ​എം,​പി​മാ​രാ​യ​ ​ശ​ശി​ ​ത​രൂ​ർ,​ ​അ​ടൂ​ർ​ ​പ്ര​കാ​ശ് ,​ ​എം.​ ​വി​ൻ​സ​ന്റ് ​എം.​എ​ൽ.​എ,​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​പാ​ലോ​ട് ​ര​വി​ ​തു​ട​ങ്ങി​യ​വ​ർ​ ​ജാ​ഥ​യെ​ ​സ്വീ​ക​രി​ക്കും.​ ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​സി.​വേ​ണു​ഗോ​പാ​ൽ​ ​ക​ന്യാ​കു​മാ​രി​ ​മു​ത​ൽ​ ​യാ​ത്ര​യെ​ ​അ​നു​ഗ​മി​ക്കും.