
വെള്ളറട: എസ്.എൻ.ഡി.പി യോഗം ആനാവൂർ തേരണി ശാഖയുടെ നേതൃത്വത്തിൽ നടന്ന ശ്രീനാരായണ ഗുരുദേവ ജയന്തി പാറശാല യൂണിയൻ സെക്രട്ടറി ചൂഴാൽ ജി.നിർമ്മലൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സുരേഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ഭാരവാഹികളായ കൊറ്റാമം ഗോപകുമാർ, നെടുവാൻവിള ശിവപ്രസാദ്, ധനുവച്ചപുരം രവീന്ദ്രൻ, മര്യാപുരം ഹരികുമാർ, അഡ്വ.കൊറ്റാമം ജയകുമാർ, മഞ്ചവിളാകം ബാബു, പാറശാല ശാഖ ഭാരവാഹികളായ ശ്രീകുമാർ, കുമാർ ,ശാഖ സെക്രട്ടറി ഷിബു, പനന്തടിക്കോണം ശാഖ സെക്രട്ടറി ഷാജി തുടങ്ങിയവർ സംസാരിച്ചു. ശാഖ നടത്തിയ കലാമത്സര വിജയികളായവർക്ക് യൂണിയൻ സെക്രട്ടറി ചൂഴാൽ ജി. നിർമ്മലൻ സമ്മാനം വിതരണം ചെയ്തു.