sakha

വാമനപുരം :എസ്.എൻ.ഡി.പി യോഗം ചീരണിക്കര ശാഖയുടെ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ്‌ പാങ്ങോട് വി.ചന്ദ്രൻ നിർവഹിച്ചു.ശാഖ പ്രസിഡന്റ്‌ ചീരണിക്കര ഭാസുരന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി വി.സതീശൻ സ്വാഗതം പറഞ്ഞു.യോഗം ഡയറക്റ്റ് ബോർഡ്‌ അംഗങ്ങളായ എസ്. ആർ.രജികുമാർ,ലിനു നളിനാക്ഷൻ,ബാലചന്ദ്രൻ,വനിത സംഘം പ്രസിഡന്റ്‌ സവിത എന്നിവർ സംസാരിച്ചു.യൂണിയൻ കമ്മിറ്റി അംഗം കെ.സുരേന്ദ്രൻ നന്ദി പറഞ്ഞു.