കടയ്‌ക്കാവൂർ: തിനവിള തെക്കതിൽ മാടൻനട ദേവീക്ഷേത്രത്തിലെ 9-മത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ആരംഭിച്ചു. 18ന് സമാപിക്കും. ചടങ്ങുകൾക്ക് ഡോ. മണികണ്ഠൻ പള്ളിക്കൽ മുഖ്യ കാർമ്മികത്വം വഹിക്കും. ക്ഷേത്രത്തിലെ പതിവ് പൂജകൾക്ക് പുറമെ ഇന്ന് (തിങ്കൾ) രാവിലെ 5ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 6.30ന് ഗ്രന്ഥനമസ്‌കാരവും പാരായണ സമാരംഭവും, 8.30ന് പ്രഭാതഭക്ഷണം തുടർന്ന് കലവറ നിറയ്‌ക്കൽ, 10ന് ഭൂമി പൂജ, 13ന് രാവിലെ 10ന് പിതൃമോക്ഷപൂജ, ഉച്ചയ്ക്ക് 1ന് ലക്ഷ്‌മീനരസിംഹപൂജ, 14ന് രാവിലെ 10ന് ശ്രീകൃഷ്‌ണാവതാരം തിരുമൽക്കാഴ്ച സമർപ്പണം തുടർന്ന് ഉണ്ണിയൂട്ട്, തൊട്ടിൽസേവ, 15ന് രാവിലെ 10ന് കാർത്ത്യായനി പൂജ, വൈകുന്നേരം 5ന് വിദ്യാഗോപാല മന്ത്രപൂജ, വൈകുന്നേരം 6ന് ഗുരുദക്ഷിണ, 16ന് രാവിലെ 10ന് കാര്യസിദ്ധിപൂജ തുടർന്ന് വാഹനപൂജ, ഗരുഡപൂജ, വാസ്‌തുപൂജ, ചരടുപൂജ, താലിപൂജ, 11.30ന് രുഗ്മിണീ സ്വയംവര ഘോഷയാത്ര, വൈകുന്നേരം 5ന് സർവൈശ്വര്യപൂജ, 17ന് രാവിലെ 11ന് കൃഷ്‌ണനാട്ടം, 18ന് രാവിലെ 6.45ന് മഹാസുദർശനഹോമം, 11ന് ഭാഗവത സംഗ്രഹം, വൈകുന്നേരം 3ന് മുത്തുക്കുടയുടെയും വിവിധ വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് താമരപ്പള്ളി വള്ളക്കടവ്, മുളയ്ക്കോട്ട് റോഡ്, ചക്കിവിള ഗുരുദേവ ജംഗ്ഷൻ, ദൈവപ്പുര ക്ഷേത്രം, തൊടിയിൽ ശ്രീദുർഗാ ദേവീക്ഷേത്രം, രാമരച്ചംവിള ശ്രീദുർഗാംബിക ക്ഷേത്രം, തിനവിള ഗുരുമന്ദിരം, പോറ്റിമുക്ക് ജംഗ്ഷൻ വഴി ക്ഷേത്രസന്നിധിയിൽ എത്തിച്ചേരുന്ന അവഭൃഥസ്‌നാന ഘോഷയാത്ര തുടർന്ന് യജ്ഞസമർപ്പണം, ഫലശ്രുതി, മംഗളാരതി, ആചാര്യ ദക്ഷിണ എന്നിവ നടക്കും. ഉത്സവ ദിവസങ്ങളിൽ ഭാഗവതപാരായണം, ദീപാരാധന, ഭജന, സമൂഹപ്രാർത്ഥന, പ്രഭാഷണം, അന്നദാനം, പ്രഭാതഭക്ഷണം, അത്താഴഭക്ഷണം എന്നിവ ഉണ്ടായിരിക്കും.