
കല്ലമ്പലം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന്റെ ഭാഗമായി തോട്ടയ്ക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതുശേരിമുക്കിൽ വിളംബര ദീപം തെളിച്ചു. മണ്ഡലം പ്രസിഡന്റ് അഭിലാഷ് ചാങ്ങാട്, സ്വാഗത സംഘം ചെയർമാൻ മണിലാൽ സഹദേവൻ, നിസാം തോട്ടയ്ക്കാട്, അഡ്വ .സൈഫുദീൻ,മുഹമ്മദ് അജ്മൽ, ഷാജി കൈപ്പടകോണം, മണിലാൽ തോട്ടയ്ക്കാട്, ബദറുദ്ദീൻ, ഷൈൻ ആനന്ദ് തുടങ്ങിയവർ നേതൃത്വം നൽകി.