
പാലോട്: നവവധു വീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവിനെ അറസ്റ്റുചെയ്തു. പാലോട് കുറുന്താളി തടത്തരികത്ത് വീട്ടിൽ ബിജു ടൈറ്റസി (29)നെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റുചെയ്തത്. തിരുവോണ നാളിലാണ് പേരൂർക്കട ഹാർവിപുരം ഫസ്റ്റ് ലെയ്ൻ സജിത് ഭവനിൽ സംജിത 11 മണിയോടെ വാടക വീട്ടിൽ ആത്മഹത്യ ചെയ്തത്.നാലു മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു. സംജിതയും ബിജുവിന്റെ അമ്മയും തമ്മിലുള്ള വാക്കുതർക്കത്തെ തുടർന്ന് സംജിതയെ ബിജു മർദ്ദിച്ചതായി പൊലീസ് പറഞ്ഞു.തുടർന്ന് സംജിത സ്വന്തം വീട്ടിലേക്കുപോയി.ആറാം തീയതി പ്രശ്നങ്ങൾ പരിഹരിച്ച് ബിജു തിരികെ സംജിതയെ വാടക വീട്ടിലേക്ക് കൊണ്ടുവന്നു. രണ്ട് ദിവസം കഴിഞ്ഞായിരുന്നു ആത്മഹത്യ. സംജിതയുടെ ബന്ധുക്കളുടെ പരാതിയിൽ ബിജുവിനെതിരെ ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് .