photo

നെടുമങ്ങാട്: ഓണാഘോഷങ്ങളുടെ ഭാഗമായി ടൗൺഹാൾ പരിസരത്ത് ആരംഭിച്ച പുസ്തകമേളയും സാഹിത്യോത്സവവും നാട്ടറിവുകൾ പകർന്നും കവി പൂജയർപ്പിച്ചും വേറിട്ട അനുഭവമായി.പ്രമുഖ ഫോക് ലോറിസ്റ്റ് പ്രൊഫ.ഉത്തരംകോട് ശശി,കവി പൂവത്തൂർ ഭാർഗവൻ,ഗുരുകൃപ നാടൻ കലാകേന്ദ്രം ഡയറക്ടർ ആട്ടുകാൽ സുരേന്ദ്രനാഥ് എന്നിവരെ പുസ്തക മേള നഗരിയിൽ ആദരിച്ചു. നെടുമങ്ങാടും നാട്ടറിവും എന്ന സംവാദം ഉത്തരംകോട് ശശി ഉദ്ഘാടനം ചെയ്തു.കൃഷ്ണൻ കുട്ടി കരുപ്പൂര് അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ കൗൺസിലർ എൻ.ആർ ബൈജു , അഡ്വ എസ് അരുൺ കുമാർ,പി.കെ.സാം,കെ സോമശേഖരൻ നായർ, ശാലിനി എന്നിവർ ആശംസയർപ്പിച്ചു.കവി പൂജയും കവിയരങ്ങും കവി ഗിരീഷ് പുലിയൂർ ഉദ്ഘാടനം ചെയ്തു.ഹരി നീലഗിരി അദ്ധ്യക്ഷത വഹിച്ചു.ചായം ധർമ്മരാജൻ,അനിതാ ഹരി,ജി.എസ്.ജയചന്ദ്രൻ,കുറിഞ്ചിലക്കോട് ബാലചന്ദ്രൻ,ജയൻ.സി.നായർ ,മോഹന ചന്ദ്രൻ തുടങ്ങിയവർ കവിതകൾ ചൊല്ലി.ചരിത്ര സംവാദം വെള്ളനാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.കെ.സി.സാനുമോഹൻ അദ്ധ്യക്ഷത വഹിച്ചു.എസ്. മഹേന്ദ്രനാചാരി, വി.ശ്രീകുമാർ,ശശികുമാർ,അപ്പുക്കുട്ടൻ,അഡ്വ ജയകുമാർ തീർത്ഥം തുടങ്ങിയവർ പങ്കെടുത്തു. വിദ്യാഭ്യാസ കൺവെൻഷൻ കെ.ജി.ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.എസ്.അരുൺകുമാർ,സുമയ്യാ മനോജ്,എ.കെ.നാഗപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു. ഇന്ന് വൈകിട്ട 5ന് നടക്കുന്ന ലഹരി വിരുദ്ധ സദസ് പി.കെ.ജയരാജ് ഉദ്ഘാടനം ചെയ്യും.13ന് രാവിലെ വിദ്യാർത്ഥികളുടെ സാഹിത്യരചനാ മത്സരങ്ങളും വൈകിട്ട് സാഹിത്യ സെമിനാറും.ഡോ.ബി ബാലചന്ദ്രൻ,വട്ടപ്പറമ്പിൽ പീതാംബരൻ , ഇരിഞ്ചയം രവി എന്നിവർ നേതൃത്വം നൽകും.14ന് വൈകുന്നേരം വികസന സെമിനാർ ,15 ന് വൈകിട്ട് സമാപന സമ്മേളനം.