മുടപുരം: കിഴുവിലം ഗ്രാമപഞ്ചായത്തും മൃഗാശുപത്രിയും സംയുക്തമായി 14ന് പേവിഷ ബാധ പ്രതിരോധ കുത്തിവയ്പ് ക്യാമ്പ് സംഘടിപ്പിക്കും.നായകൾക്കും പൂച്ചകൾക്കും പേവിഷ ബാധയ്ക്ക് എതിരായ ആദ്യ കുത്തിവയ്പ് എടുക്കുന്നതിനാണ് ക്യാമ്പ്.കിഴുവിലം മൃഗാശുപത്രിയിൽ രാവിലെ 9 മുതൽ 10 വരെയും പറയത്തുകോണം വെറ്ററിനറി സബ് സെന്ററിൽ രാവിലെ 10 മുതൽ 11.30 വരെയും പടനിലം വെറ്ററിനറി സബ്‌സെന്റ റിൽ രാവിലെ 11.30 മുതൽ 1 മണി വരെയുമാണ് സമയം.കൂടുതൽ വിവിരങ്ങൾക്ക് ഡോ.ജിജി ഭായ് -9895954105,എ.എഫ്.ഒ മായ- 9447213392 , അനിൽകുമാർ -9447004143 , ആഷ - 9744125018 എന്നിവരെ ബന്ധപ്പെടാം.