kova

കോവളം : എസ്.എൻ.ഡി.പി യോഗം മുട്ടയ്ക്കാട് ശാഖയിൽ നടന്ന ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം കോവളം യൂണിയൻ പ്രസിഡന്റ് കോവളം ടി.എൻ സുരേഷ് ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് എ.സതികുമാർ അദ്ധ്യക്ഷത വഹിച്ചു. എം.വിൻസെന്റ് എം.എൽ.എ ചതയ ദിന സന്ദേശം നൽകി.യൂണിയൻ സെക്രട്ടറി തോട്ടം പി. കാർത്തികേയൻ മുഖ്യ പ്രഭാഷണവും കുന്നുംപാറ ക്ഷേത്രം സെക്രട്ടറി സ്വാമി ബോധിതീർത്ഥ അനുഗ്രഹ പ്രഭാഷണവും നടത്തി.മൈക്രോ ഫിനാൻസ് യൂണിറ്റ് അംഗങ്ങൾക്കുള്ള സമ്മാന വിതരണം യൂണിയൻ വൈസ് പ്രസിഡന്റ് പെരിങ്ങമ്മല എസ്.സുശീലൻ നിർവഹിച്ചു.വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.ശ്രീകുമാർ ,ശിവാസ് വാഴമുട്ടം , രോഹൻ കൃഷ്ണ,ഭഗത് റൂഫസ് ,കെ.എസ് സാജൻ,ചിറക്കൽ ഗോപിനാഥൻ,ആർ.വിശ്വനാഥൻ, കരുംകുളം പ്രസാദ്, കട്ടച്ചൽകുഴി പ്രദീപ്, പുന്നമൂട് വി.സുധാകരൻ, വേങ്ങപ്പൊറ്റ എസ്.സനിൽ, മുല്ലൂർ വിനോദ് കുമാർ , കോവളം മനോജ്, ഗീതാ മുരുകൻ,ചിത്രലേഖ,കോവളം എസ്.ബൈജു , എച്ച്.സുകുമാരി ,അനിതാ രാജേന്ദ്രൻ ,ശാഖാ സെക്രട്ടറി സി. ഷാജിമോൻ ,വൈസ് പ്രസിഡന്റ് ടി.സുധീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.