
ചിറയിൻകീഴ്: പെരുങ്ങുഴി ശ്രീനാരായണ സാംസ്കാരിക സമിതിയുടെ ചതയദിനാഘോഷവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങും നടന്നു. ഇതിനോടനുബന്ധിച്ച് നടന്ന യോഗം അഴൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.സുര ഉദ്ഘാടനം ചെയ്തു.സമിതി പ്രസിഡന്റ് വി.കെ.ശശിധരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.വിക്രമൻ,അഡ്വ.രഞ്ജിത്ത് ലാൽ, സി.എച്ച് സജീവ്,എസ്.ജി ഹരിലാൽ,പി.പ്രശാന്തൻ, ജിജു പെരുങ്ങുഴി,സി.പി സുരേന്ദ്രൻ,ബിനു.എസ് എന്നിവർ സംസാരിച്ചു.