
ആറ്റിങ്ങൽ: എസ്.എൻ.ഡി.പി യോഗം ചെമ്പൂര് മുദാക്കൽ ശാഖ ഗുരുക്ഷേത്ര സമർപ്പണവും ഗുരുദേവ പഞ്ചലോഹ പ്രതിഷ്ഠയും എറണാകുളം സി.കെ. കരുണാകരൻ തന്ത്രികളുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. സാംസ്കാരിക സമ്മേളനം ആറ്റിങ്ങൽ യൂണിയൻ പ്രസിഡന്റ് എസ്. ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എ.ഡി. അതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി എസ്. അജികുമാർ സ്വാഗതം പറഞ്ഞു. അഡ്വ. അടൂർ പ്രകാശ് എം.പി, വി.ശശി എം.എൽ.എ, മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രബാബു, ആറ്റിങ്ങൾ യൂണിയൻ സെക്രട്ടറി എം. അജയൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. എൻ.പി. സുദർശനൻ, സിജുലാൽ, വാർഡ് മെമ്പർ ലീലാമ്മ, മധു കോട്ടക്കുഴി, സുരേഷ് ബാബു, ജയപ്രസാദ്, വിജയൻ കെ. പണിക്കർ, ആർ. സുധാകരൻ എന്നിവർ സംസാരിച്ചു.