തിരുവനന്തപുരം: ഓണം വാരാഘോഷങ്ങൾക്ക് സമാപനം കുറിച്ച് നഗരത്തിൽ ഇന്ന് നടക്കുന്ന ഓണം ഘോഷയാത്ര കാണാനെത്തുവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ വിവിധ സ്ഥലങ്ങളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തി. ഘോഷയാത്ര കടന്നുപോകുന്ന സ്ഥലങ്ങളിലെ റോഡിന്റെ ഇരുവശത്തുള്ള പാർക്കിംഗ് ഇന്ന് ഒരു ദിവസത്തേയ്ക്ക് നിരോധിച്ചതായി സിറ്റി പൊലീസ് കമ്മിഷണർ സ്‌പർജൻകുമാർ അറിയിച്ചു.

വാഹന പാർക്കിംഗ് സ്ഥലങ്ങൾ

യൂണിവേഴ്സിറ്റി ഓഫീസ് കോമ്പൗണ്ട്, യൂണിവേഴ്സിറ്റി കോളേജ് ഗ്രൗണ്ട്, സംസ്‌കൃത കോളേജ് ഗ്രൗണ്ട്, വഴുതയ്ക്കാട് വിമെൻസ് കോളേജ് ഗ്രൗണ്ട്, കേരള വാട്ടർ അതോറിറ്റി കോമ്പൗണ്ട്, സംഗീത കോളേജ് ഗ്രൗണ്ട്, എൽ.എം.എസ് ഗ്രൗണ്ട്, സെന്റ് ജോസഫ് സ്‌കൂൾ ഗ്രൗണ്ട്, ഫോർട്ട്
ഹൈസ്‌കൂൾ ഗ്രൗണ്ട്, സാൽവേഷൻ ആർമി സ്‌കൂൾ ഗ്രൗണ്ട്, പേട്ട ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ട്, ഗവ. ബോയ്സ് ആൻഡ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ട് ചാല, ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ പേരൂർക്കട, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, അട്ടക്കുളങ്ങര സെന്ററൽ സ്‌കൂൾ, എസ്.എം.വി സ്‌കൂൾ ഗ്രൗണ്ട്, ആർട്സ് കോളേജ് ഗ്രൗണ്ട്, കുറവൻകോണം ഷാന്റൽസ് സ്‌കൂൾ, കുറവൻകോണം സെന്റ് അന്റോണീസ് സ്‌കൂൾ.

നോ പാർക്കിംഗ് സ്ഥലങ്ങൾ

കവടിയാർ,വെള്ളയമ്പലം, മ്യൂസിയം, പാളയം, സ്റ്റാച്യു, ആയുർവേദകോളേജ്, കിഴക്കേകോട്ട റോഡ്, ഓവർബ്രിഡ്ജ്, തമ്പാനൂർ, ചൂരക്കാട്ട്, പാളയം, കിള്ളിപാലം, അട്ടകുളങ്ങര റോഡ്, അട്ടക്കുളങ്ങര, വാഴപ്പള്ളി മിത്രാനന്ദപുരം ഈഞ്ചയ്ക്ക്ൽ റോഡ്. ട്രാഫിക് സംബന്ധമായ പരാതികളും നിർദ്ദേശങ്ങൾക്കും ഫോൺ: 9497987001,9497987002.