ഉഴമലയ്ക്കൽ:കത്തോലിക്കാ സഭ പെൺകുട്ടികളുടെ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി നിഡ്സ് സ്ത്രീ ശിശുവികസന കമ്മീഷൻ നെടുമങ്ങാട് മേഖലയുടെ ആഭിമുഖ്യത്തിൽ ഏലിയാപുരം പരിശുദ്ധ കർമ്മലമാതാ ദേവാലയത്തിൽ നിന്നും മാണിക്കപുരം വി.കൊച്ചുത്രേസ്യാ ദേവാലയത്തിലേയ്ക്ക് സംഘടിപ്പിച്ച ബൈക്ക് റാലി നെടുമങ്ങാട് താലൂക്ക് കോ‌-ഓർഡിനേറ്റർ മോൺ.റൂഫസ് പയസ് ലീൻ ഫ്ലാഗ് ഓഫ് ചെയ്തു.കായിക താരങ്ങളായ കുമാരി അഭയ,അനു,നിഡ്സ് രൂപത ഡയറക്ടർ ഫാ.രാഹുൽ.ബി.ആന്റോ,ഫാ.ഷാജി .ഡി.സാവിയോ,സ്ത്രീ ശിശു വികസന കമ്മീഷൻ സെക്രട്ടറി അൽ ഫോൺസ ആന്റിൽസ്,സിസ്റ്റർ ഗിൽഡ,ലീല മോഹൻ,അജിത, ശശികല,ഉണ്ണിമേരി, ഡോ.അനുഷ.എ.ആന്റിൽസ്,ദേവദാസ്,ബിജു ആന്റണി,ഷൈജു വർഗീസ് എന്നിവർ സംസാരിച്ചു.