
നെയ്യാറ്റിൻകര : എസ്.എൻ.ഡി.പി യോഗം കമുകിൻകോട് ശാഖയിൽ നടന്ന ഗുരുദേവ ജയന്തി ആഘോഷം അരുവിപ്പുറം മഠാധിപതി സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് ഷാജി ബോസ് അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠൻ ജയന്തി സന്ദേശം നൽകി.
ശാഖയിലെ മുതിർന്ന അംഗവും മുൻ സെക്രട്ടറിയുമായ ഡി.സത്യനേശനെ ആദരിച്ചു.ശാഖാ വൈസ് പ്രസിഡന്റ് ഷാന.എസ്,വനിതാ സംഘം പ്രസിഡന്റ് അജിത കുമാരി,യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സജിത്ത് സുരേന്ദ്രൻ,യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ബിനു,വനിതാ സംഘം വൈസ് പ്രസിഡന്റ് സനിലകുമാരി, സെക്രട്ടറി സുമ.വി.കെ,വനിതാ കമ്മിറ്റി അംഗങ്ങളായ അഞ്ജു, രേഷ്മ, അമലാദേവ് എ ആർ, ശാലിനി,രജിത, ശാഖ കമ്മിറ്റി അംഗങ്ങളായ ഹരിപ്രസാദ്,ശ്രീരാജ്,സതികുമാർ, സത്യകുമാർ, അരുൺ രാജ്, അജികുമാർ,സുദർശനൻ,യൂത്ത് മൂവ്മെന്റ് വൈസ് പ്രസിഡന്റ് ബിനു, സെക്രട്ടറി അനൂപ് കിഷോർ.എ.ആർ,അംഗങ്ങളായ പ്രകാശ്,വിഷ്ണു ജയൻ,രഞ്ജിത്ത്,ശാഖ സെക്രട്ടറി കെ.ബി.സുകുമാരൻ,സൈബർ സേന ജില്ലാ കമ്മിറ്റി അംഗം അരുൺ കിഷോർ.എ.ആർ എന്നിവർ പങ്കെടുത്തു.