ആര്യനാട്:ആര്യനാട് തോളൂരിൽ പെരുമ്പാമ്പിനെ പിടികൂടി.വനം വകുപ്പ് ആർ.ആർ.ടി സംഘം എത്തിയാണ് പാമ്പിനെ പിടികൂടിയത്.തോളൂർ കക്കാപുര വീടിന് സമീപത്തെ പുരയിടത്തിൽ സദ്യയ്ക്ക് ഇല മുറിക്കാൻ പോയ കുട്ടികളാണ് ഭീമൻ പെരുമ്പാബിനെ കണ്ടത്.കുറ്റിക്കാട്ടിൽ അനക്കം കണ്ട് ശ്രദ്ധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്.കുട്ടികൾ ഭയന്ന് ഓടുകയും വീട്ടുകാരെ അറിയിക്കുകയും ചെയ്തു.തുടർന്ന് വീട്ടുകാർ വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. ബീറ്റ് ഫോറസ്റ്റ് ഓഫീസറും ആർ.ആർ.ടി അംഗവുമായ റോഷ്ണിയുടെ നേതൃത്വത്തിൽ പാമ്പിനെ പിടികൂടി.ആറടിയിലധികം നീളവും മുപ്പതു കിലോയോളം തൂക്കവും ഉളള പാമ്പിനെ വനം വകുപ്പ് ആസ്ഥാനത്ത് എത്തിച്ചു.ഇതിനെ പിന്നീട് കാട്ടിൽ തുറന്നു വിടും.