pic1

നാഗർകോവിൽ: അരുമനയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ആത്മഹത്യ ചെയ്തു. ചിതറാൽ, വെള്ളാങ്കോട് സ്വദേശി കൃഷ്ണപിള്ള (47), ഭാര്യ രാജേശ്വരി (45), മകൾ നിത്യ (26) എന്നിവരാണ് ജീവനൊടുക്കിയത്. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. മാറാരോഗം കാരണം രാജേശ്വരി നീണ്ടനാൾ ആശുപത്രിയിൽ ചികിത്സ തേടി വന്നിരുന്നു. ഇങ്ങനിരിക്കവേയാണ് മൂന്നുപേരെയും വിഷം ഉള്ളിൽചെന്ന് മരിച്ച നിലയിൽ കണ്ടത്. രാജേശ്വരിയും നിത്യയും മുറിയിലെ കട്ടിലിലും കൃഷ്ണപിളള ഹാളിലുമാണ് മരിച്ചു കിടന്നത്. അരുമന പൊലീസ് കേസെടുത്തു.