വെള്ളനാട്:കുളക്കോട് കൈരളി ഗ്രാമ വികസന സമിതി വാർഷികാഘോഷം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.വെള്ളനാട് കൃഷ്ണൻകുട്ടി നായർ,ജെ.മഹേന്ദ്രൻ നായർ,ഗ്രാമ പഞ്ചായത്തംഗങ്ങളായ കടുവാക്കുഴി ബിജുകുമാർ,എസ്.അനിത,ജി.സന്തോഷ് കുമാർ,സി.ഡി.എസ് ചെയർപേഴ്സൺ സജിത എന്നിവർ സംസാരിച്ചു.