കള്ളിക്കാട്:നെയ്യാർഡാമിലെ ഓണം വാരാഘോഷത്തിന് വർണ്ണ ശഭളമായ ഘോഷയാത്രയോടെ സമാപനം.ഒരാഴ്ച വർണ്ണ വിസ്മയമൊരുക്കി ആയിരക്കണക്കിനാളുകളെയാണ് നെയ്യാർഡാം വരവേറ്റത്.ഇന്നലെ വൈകിട്ട് കള്ളിക്കാട്ട് നിന്നാരംഭിച്ച സാംസ്കാരിക ഘോഷയാത്ര സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു.ഗ്രാമ പഞ്ചായത്ത്,വിവിധ സർക്കാർ സ്ഥാപനങ്ങൾ,കുടുംബശ്രീ,വിവിധ സാംസ്ക്കാരിക സംഘടനകൾ,സ്വകാര്യ സ്ഥാപനങ്ങളെല്ലാം വർണ്ണ ശബളമായ ഫ്ലോട്ടുകളോടെ ഘോഷയാത്രയിൽ അണിനിരന്നു.സി.കെ.ഹരീന്ദ്രൻ.എം.എൽ.എ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ,ഗ്രാമ പഞ്ചായത്തംഗങ്ങൾ,സംഘാടക സമിതി ഭാരവാഹികൾ തുടങ്ങിയവർ ഘോഷയാത്രയിൽ അണിനിരന്നു.ഘോഷയാത്ര നെയ്യാർഡാമിൽ എത്തിയതോടെ സമാപനയോഗം നടന്നു.