nallakannu
ആർ.നല്ലകണ്ണ്‌

തിരുവനന്തപുരം: എ.ഐ. വൈ.എഫ് ദേശീയ ജന.സെക്രട്ടറിയും ലോകയുവജന ഫെഡറേഷൻ വൈസ് പ്രസിഡന്റുമായിരുന്ന സോണി ബി.തെങ്ങമത്തിന്റെ ഓർമ്മയ്‌ക്കായി എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ അവാർഡ് സ്വാതന്ത്ര്യ സമര സേനാനിയും ആദ്യ കാല കമ്മ്യൂണിസ്റ്റ് നേതാവുമായ ആർ.നല്ലകണ്ണിന് സമ്മാനിക്കും. സോണി ബി. തെങ്ങമം അനുസ്‌മരണ യോഗം ഉദ്ഘാടനം ചെയ്ത മന്ത്രി കെ. രാജനാണ് അവാർഡ് പ്രഖ്യാപിച്ചത്. ബിനോയ് വിശ്വം എം.പി, മുല്ലക്കര രത്നാകരൻ, ആലങ്കോട് ലീലാകൃഷണൻ, ടി.ടി. ജിസ്‌മോൻ, എൻ. അരുൺ എന്നിവരടങ്ങിയ ജൂറിയുടേതാണ് തീരുമാനം. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ, സെക്രട്ടറി പി. കബീർ, ആർ.എസ്. രാഹുൽരാജ്, അഡ്വ. ആർ. എസ്. ജയൻ, ജി. എൻ. ആദർശ് കൃഷ്‌ണ, അൽജിഹാൻ തുടങ്ങിയവർ സംസാരിച്ചു.