riyas

പ്രവേശനം സൗജന്യം

സംഗീതവിരുന്നൊരുക്കാൻ നിത്യ മാമനും,ഹിഷാം അബ്ദുൽ വഹാബും

തിരുവനന്തപുരം : ഓണാഘോഷ സമാപന വേളയിലെ ഉത്സവാന്തരീക്ഷത്തിന് മിഴിവേകാൻ കേരളകൗമുദിയുടെ ഓണം എ‌ക്സ്ട്രീം ഇന്ന് സെൻട്രൽ സ്റ്റേഡിയത്തിൽ അരങ്ങേറും.

ഓണംഘോഷയാത്ര സെക്രട്ടറിയേറ്റ് പിന്നിട്ടാലുടൻ വൈകിട്ട് 6.30ന് സെട്രൽ സ്റ്റേഡിയത്തിലാണ് സംഗീത,നൃത്ത മേളങ്ങളുടെ പൂരം കൊട്ടികയറുന്നത്. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്,വി.ശിവൻകുട്ടി,ആൻറണി രാജു,ജി.ആർ.അനിൽ, ഐ.ബി.സതീഷ് എം.എൽ.എ,മുൻ മന്ത്രി വി.എസ്.ശിവകുമാർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.മൂന്നര മണിക്കൂറോളം നീണ്ടുനിൽക്കുന്ന ഉത്സവസന്ധ്യയിൽ സംസ്ഥാന അവാർഡ് ജേതാക്കളായ നിത്യ മാമനും,ഹിഷാം അബ്ദുൽ വഹാബും ചേർന്നൊരുക്കുന്ന മ്യൂസിക്കൽ ബ്ലാസ്റ്റ് കാണികൾക്ക് പുതിയൊരു അനുഭവം സമ്മാനിക്കും. പിന്നണി ഗായകരായ വിഷ്ണു വർദ്ധൻ, സജീവ് സ്റ്റാൻലി, ഷാൻഷാ, ഐഡിയ സ്റ്റാർ സിംഗർ ഫെയിം പ്രണവ് എന്നിവരും സംഗീത വിരുന്നൊരുക്കും. സഫയർ, കൈരളി ജുവല്ലേഴ്സ്,മിൽമ, ജ്യോതിസ് ഗ്രൂപ്പ് ഒഫ് സ്ക്കൂൾസ് എന്നിവരുടെ സഹകരണത്തോടെയാണ് കേരളകൗമുദി ഓണവിരുന്ന് ഒരുക്കുന്നത്. പ്രവേശനം സൗജന്യമാണ്. keralakaumudi / www.facebook.com/keralakaumudi

kaumudy / www.facebook.com/kaumudylive, kaumudy EVENTS / www.facebook.com/kaumudyevents എന്നീ ഫേസ്ബുക്ക് പേജുകളിൽ പരിപാടിയുടെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.