krishnan-nadar

കോവളം : കോട്ടുകാൽ പ്രദേശത്തെ മുതിർന്ന സി പി എം പ്രവർത്തകൻ ചൊവ്വര അയണിക്കുറ്റിവിളവീട്ടിൽ കൃഷ്ണൻ നാടാർ (98) നിര്യാതനായി. തൊണ്ണൂറ്റി എട്ടാം വയസ്സിലും പാർട്ടി പ്രവർത്തനങ്ങളിലും വേദികളിലും സജീവമായിരുന്നു. ഭാര്യമാർ : സുമതി, ബേബി. മക്കൾ : കോമളം (തുളസി), സെബാസ്റ്റ്യൻ (ശശി), വസന്ത, ശാന്തകുമാർ, കുമാരി, സിന്ധു (അമ്പിളി). മരുമക്കൾ : പരേതനായ രവീന്ദ്രൻ, കുഞ്ഞുമോൾ, സുകുമാരൻ, ബിന്ദു, ചന്ദ്രൻ, വാസുദേവൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 മണിക്ക്.