തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുൽഗാന്ധി ശിവഗിരിയിലും കണ്ണമ്മൂല ചട്ടമ്പിസ്വാമി ജന്മസ്ഥാന ക്ഷേത്രത്തിലും സന്ദർശനം നടത്തും. ശിവഗിരിയിൽ നാളെയും കണ്ണമ്മൂലയിൽ ഇന്ന് വൈകിട്ട് മൂന്നരയ്ക്കുമാണ് സന്ദർശനം. ഇന്നലെ വെങ്ങാനൂരിൽ അയ്യങ്കാളിയുടെ സ്‌മൃതിമണ്ഡപം രാഹുൽ സന്ദർശിച്ചിരുന്നു. യാത്രയുടെ ഔദ്യോഗിക ഷെഡ്യൂളിൽ മൂന്നിടത്തേയും സന്ദർശനമില്ലായിരുന്നു. നേതാക്കൾ നടത്തിയ കൂടിയാലോചനകൾക്ക് ശേഷമാണ് തീരുമാനം.