വിഴിഞ്ഞം: രാഹുൽ ഗാന്ധി എം.പി വെങ്ങാനൂർ അയ്യങ്കാളി സ്‌മൃതി മണ്ഡപം സന്ദർശിച്ച് പുഷ്പാർച്ചന നടത്തി. ഇന്നലെ പാറശാലയിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് വൈകിട്ട് 4.30ഓടെ അദ്ദേഹം വെങ്ങാനൂരിലെത്തിയത്. എ.ഐ.സി.സി സെക്രട്ടറി കെ.സി. വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ശശി തരൂർ എം.പി, എം. വിൻസന്റ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, നേതാക്കളായ കോളിയൂർ ദിവാകരൻ നായർ, ആർ. ശിവകുമാർ, വെങ്ങാനൂർ ശ്രീകുമാർ, അഡ്വ. സുബോധനൻ, കെ.വി. അഭിലാഷ്, എൻ.എസ്. നുസൂർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.