വിഴിഞ്ഞം: കോവളം മുളവിളാകം റസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷവും കിറ്റ് വിതരണവും നടത്തി. സിറ്റി പൊലീസ് കമ്മിഷണർ ജി. സ്പർജൻ കുമാർ ഉദ്ഘാടനം ചെയ്തു. മുട്ടയ്ക്കാട് വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്, അതിയന്നൂർ ബ്ലോക്ക് അംഗം കെ.എസ്.സാജൻ, വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് അംഗം ബൈജു, ഡോ. അബ്ദുൾ ബാരി, എച്ച്. രഞ്ജിത്ത് കുമാർ, കോവളം ജയൻ.കെ, മഞ്ജു ചന്ദ്രൻ, ആർ.എ രാഹുൽ തുടങ്ങിയവർ പ്രസംഗിച്ചു.
ക്യാപ്ഷൻ: കോവളം മുളവിളാകം റസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷവും കിറ്റ് വിതരണവും സിറ്റി പൊലീസ് കമ്മിഷണർ ജി. സ്പർജൻ കുമാർ ഉദ്ഘാടനം ചെയ്യുന്നു.