
പാറശാല: എസ്.എൻ.ഡി.പി യോഗം കൊടിത്തറക്കുഴി ആറയൂർ ശാഖയിലെ ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷം വിപുലമായി നടന്നു. ശ്രീനാരായണ സമ്മേളനവും സാംസ്കാരിക ഘോഷയാത്രയും പാറശാല യൂണിയൻ സെക്രട്ടറി ചൂഴാൽ ജി. നിർമ്മലൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർമാരായ നെടുവാൻവിള ശിവപ്രസാദ്, കൊറ്റാമം ഗോപകുമാർ, അഡ്വ. ജയകുമാർ, മഞ്ചവിളാകം ബാബു, പാനന്തടിക്കോണം ശാഖാ സെക്രട്ടറി ഷാജി, ശ്രീകുമാർ, ബൈജു, ശാഖാ സെക്രട്ടറി സജിത്ത്, സുന്ദരേശൻ, പ്രസിഡന്റ് കെ. ശ്രീകുമാർ, കൻവീണർ എസ്. മനു, ചെയർമാൻ നാരായണൻ, യൂണിയൻ പ്രതിനിധി അഭിഷേക്, വൈസ് പ്രസിഡന്റ് ചന്ദ്രബാബു എന്നിവർ നേതൃത്വം നൽകി.