തിരുവനന്തപുരം: വാക്കുതർക്കത്തിനിടെ മഞ്ചാടിമൂട്, കാഞ്ഞിരംപാറ സ്വദേശികളായ രണ്ട് യുവാക്കൾ വെട്ടേറ്റു. ഇന്നലെ രാത്രി 9.30ഓടെ നേതാജി റോഡ് കരിമൺകുളത്താണ് സംഭവം. തലയ്‌ക്ക് വെട്ടേറ്റ കാഞ്ഞിരംപാറ വി.കെ.പി നഗർ സ്വദേശി വിഷ്ണുഷാജി പേരൂർക്കട ജില്ലാ മാതൃകാശുപത്രിയിൽ ചികിത്സയിലാണ്.

നേതാജി റോഡിൽ മരണം നടന്ന വീട്ടിലെത്തിയവരും അതുവഴി ഓട്ടോയിൽ പോയവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് അക്രമത്തിലെത്തിയതെന്നാണ് വട്ടിയൂർക്കാവ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. പരിക്കേറ്റ രണ്ടാമത്തെയാളെക്കുറിച്ചും സംഭവത്തെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി.