
വിതുര: തൊളിക്കോട് പനയ്ക്കോട് സർവീസ് സഹകരണബാങ്ക് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ മുഴുവൻ സീറ്റിലും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.വർഷങ്ങളായി യു.ഡി.എഫ് ഭരിച്ചിരുന്ന ബാങ്ക് കഴിഞ്ഞ തവണ എൽ.ഡി.എഫ് തിരിച്ചുപിടിച്ചിരുന്നു. കഴിഞ്ഞ തവണ യു.ഡി.എഫിന് 12ൽ ഒരു സീറ്റ് ലഭിച്ചിരുന്നു.ബാങ്ക് പ്രസിഡന്റ് എസ്.എസ്.പ്രേംകുമാർ,തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ്,ഇ.എസ്.അബ്ദുൽറഹീം,എസ്.ജയരാജ്,നിധീഷ്.ടി.ജയരാജൻ എസ്,കെ.രാജേന്ദ്രൻനായർ,ജെ.ബിന്ദു,ഐ.ശ്രീജ,എസ്.ഷമീമ,ജെ.ഷൈജു,എ.മുഹമ്മദ് റഫീക്ക് എന്നിവരാണ് വിജയിച്ചത്. പ്രസിഡന്റായി എസ്.എസ്.പ്രേംകുമാറിനെ വീണ്ടും തിരഞ്ഞെടുത്തു.