കാട്ടാക്കട: മാർക്കറ്റ് റോഡിൽ ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് ഇരു ഓട്ടോയിലും ഉണ്ടായിരുന്ന 4 യാത്രക്കാർക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. ഞായറാഴ്ച വൈകിട്ട് 5.40 ഓടെ ശ്രീകൃഷ്ണപുരം റോഡ് തിരിയുന്ന ഭാഗത്തെ കൊടും വളവിലായിരുന്നു അപകടം. കാട്ടാക്കട നിന്നുള്ള സ്വകാര്യ ഓട്ടോയും പൂവച്ചൽ നിന്നു കാട്ടാക്കടയിലേക്ക് വരികയായിരുന്ന സവാരി ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. സവാരി ഓട്ടോ അലക്ഷ്യമായി വന്ന് സ്വകാര്യ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്വകാര്യ ഓട്ടോ സമീപ ഓടയിലേക്ക് ഇടിച്ചിറങ്ങി. മുൻ ചക്രം ഓടയിൽ ആയതോടെ വാഹനം നിന്നതിനാൽ വലിയ പരിക്കുകൾ ആർക്കുമില്ല. അതേസമയം സവാരി ഓട്ടോ റോഡിലേക്ക് മറിഞ്ഞുവീണു. സവാരി ഓട്ടോ ഡ്രൈവർ മദ്യ ലഹരിയിലായിരുന്നെന്നു പറയുന്നു.അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.