
വിതുര: തൊളിക്കോട് പുളിച്ചാമല സന്ധ്യാആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബിന്റെയും ഗ്രാമീണഗ്രന്ഥശാലയുടെയും വാർഷികാഘോഷവും ഓണാഘോഷവും സമാപിച്ചു.
സമാപനസമ്മേളനം ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാലാ പ്രസിഡന്റ് ഭദ്രം.ജി ശശി അദ്ധ്യക്ഷത വഹിച്ചു.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ,തൊളിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.സുശീല,പഞ്ചായത്തംഗങ്ങളായ ചായം സുധാകരൻ, എൻ.എസ്.ഹാഷിം,പ്രതാപൻ,ക്ലബ് പ്രസിഡന്റ് അനന്തുചന്ദ്രൻ,സെക്രട്ടറി വിപിൻ,ഗ്രന്ഥശാലാ സെക്രട്ടറി ആർ.കെ.രാഹുൽ,ദീപാ അജയ്,എസ്.സുരേന്ദ്രൻനായർ,പരപ്പാറ ഭാസ്‌കരൻനായർ, ബി.പുരുഷോത്തമൻനായർ,എസ്.ചന്ദ്രശേഖരൻനായർ,എസ്.ഉദയകുമാർ എന്നിവർ പങ്കെടുത്തു.