mm

മലയാളത്തിന്റെ പ്രിയതാരം അമല പോൾ ബോളിവുഡിലേക്ക്. ബോളിവുഡിലെ ഒരു പ്രമുഖ നിർമ്മാണ കമ്പനിയുടെ ചിത്രത്തിലൂടെയാണ് അമലയുടെ അരങ്ങേറ്റം. ബോളിവുഡിലെ സൂപ്പർതാരമാണ് ചിത്രത്തിൽ നായകൻ. അതേസമയം നീണ്ട ഇടവേളയ്ക്കുശേഷം മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് അമല. മമ്മൂട്ടി നായകനായ ക്രിസ്റ്റഫർ, പൃഥ്വിരാജ് - ബ്ളസി കൂട്ടുകെട്ടിൽ ആടുജീവിതം, അമല കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദ് ടീച്ചർ എന്നീ സിനിമകളാണ് ഒരുങ്ങുന്നത്. മമ്മൂട്ടിയുടെ നായികയായി അമല ആദ്യമായാണ് അഭിനയിക്കുന്നത്. പൊന്നിയിൽ സെൽവനിൽ അഭിനയിക്കാൻ മണിരത്നം വിളിച്ചിരുന്നെന്നും താൻ മോശം മാനസികാവസ്ഥയിലൂടെ കടന്നുപോകുന്ന സമയമായിരുന്നു അതെന്നും അമല അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. കഥാപാത്രം നിരസിച്ചതിൽ വിഷമമുണ്ടെന്നും അമല പറയുന്നു. മൈന എന്ന ചിത്രത്തിലൂടെ തമിഴകത്തിന്റെ പ്രിയനായികയായി മാറിയ താരമാണ് അമല.കടാവർ ആണ് അമലയുടേതായി അവസാനം പുറത്തിറങ്ങിയ തമിഴ് ചിത്രം.