തിരുവനന്തപുരം: ധീവരസമുദായത്തെയും 10 അവാന്തര വിഭാഗങ്ങളെയും പട്ടികജാതിയിൽ ഉൾപ്പെടുത്താൻ സംസ്ഥാനസർക്കാർ കേന്ദ്രത്തോട് ശുപാർശ ചെയ്യണം തുടങ്ങിയ ആവശ്യങ്ങളുമായി അഖില കേരള ധീവരസഭ (എ.കെ.ഡി.എസ്) സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ്ണ നടത്തി.
എ.കെ.ഡി.എസ് ജനറൽ സെക്രട്ടറി വി. ദിനകരൻ ഉദ്‌ഘാടനം ചെയ്തു. എ.കെ.ഡി.എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. യു. എസ്. ബാലൻ അദ്ധ്യക്ഷത വഹിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി പി. വി. ജനാർദനൻ, പൂന്തുറ ശ്രീകുമാർ, കെ. കെ. തമ്പി, സുഗതൻ, വാരിജാക്ഷൻ, പനത്തുറ ബൈജു, ശാന്തിമുരളി, എ. ദാമോദരൻ എന്നിവർ പങ്കെടുത്തു. വിദ്യാഭ്യസ, തൊഴിൽ മേഖലകളിൽ ധീവര സമുദായത്തിന് അർഹമായ സംവരണവും ആനുകൂല്യങ്ങളും നൽകുക, കടലോര മത്സ്യതൊഴിലാളികൾക്ക് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ഉൾനാടൻ മത്സ്യതൊഴിലാളികൾക്കും നൽകുക തുടങ്ങിയവയാണ് മറ്റു ആവശ്യങ്ങൾ.