
നെടുമങ്ങാട്:എസ്.എൻ.ഡി.പി യോഗം പ്ലാത്തറ ശാഖയിലെ ഗുരുദേവ ജയത്തിയോടനുബന്ധിച്ച് നടന്ന ഭക്ഷ്യ കിറ്റ് വിതരണവും വ്യക്തികളെ ആദരിക്കലും നെടുമങ്ങാട് യൂണിയൻ പ്രസിഡന്റ് എ. മോഹൻ ദാസ് ഉദ്ഘാടനം ചെയ്തു.നെടുമങ്ങാട് യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി ചെല്ലാംകോട് സുരാജ് അദ്ധ്യക്ഷത വഹിച്ചു.ശാഖാ പ്രസിഡന്റ് രതീഷ് കുമാർ,വൈസ് പ്രസിഡന്റ് ഷാജി തോപ്പിൽ,ശാഖാ സെക്രട്ടറി സജികുമാർ,രക്ഷാധികാരി ശശിധരൻ,വനിതാ സംഘം പ്രസിഡന്റ് റീന,വൈസ് പ്രസിഡന്റ് ബിന്ദു,സെക്രട്ടറി ശരണ്യ,മീഡിയ ബോയിസ് ചാനൽ ചെയർമാൻ ഹർഷകുമാർ എന്നിവർ പങ്കെടുത്തു.