തിരുവനന്തപുരം: വലിയശാല കർമ്മ സോഷ്യോ കൾച്ചറൽ ഓർഗനൈസേഷൻ വാർഷികവും ഓണാഘോഷവും വലിയശാല അങ്കണവാടിയിൽ ആഘോഷിച്ചു. ഓർ‌ഗനൈസേഷൻ പ്രസിഡന്റ് കെ.മഹാദേവൻ ഉദ്ഘാടനം ചെയ്തു.കളിപ്പാട്ടങ്ങൾ,പുസ്‌തകങ്ങൾ,പഠനോപകരണങ്ങൾ,ഓണക്കോടി എന്നിവ അങ്കണവാടിയിലെ കുട്ടികൾക്ക് വിതരണം ചെയ്തു.അദ്ധ്യാപിക പി.സിന്ധു,സഹായി പി.സരസ്വതി,കുട്ടികളുടെ മാതാപിതാക്കൾ എന്നിവർ പങ്കെടുത്തു.തുടർന്ന് ഓണസദ്യയും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.