കല്ലമ്പലം: മലയാളവേദിയുടെ പ്രതിമാസ കൂട്ടായ്മയുടെ ഭാഗമായി കടമ്പാട്ടുകോണം വിജ്ഞാന പ്രദായിനി ഗ്രന്ഥശാലയിൽ സുഗതൻ കല്ലമ്പലം രചിച്ച 'മാഷ്' എന്ന കഥ ചർച്ച ചെയ്തു.ഡോ.ഷീജ അദ്ധ്യക്ഷത വഹിച്ചു.തുടർന്ന് കവിതാലാപനം നടന്നു. ഓരനെല്ലൂർ ബാബു,ഡോ.അശോക് ശങ്കർ, യു.എൻ.ശ്രീകണ്ഠൻ,സുശീന്ദ്രൻ,പ്രകാശ് പ്ലാവഴികം,അനുജലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.