ആറ്റിങ്ങൽ:മേവർക്കൽ ഗവൺമെന്റ് എൽ.പി.എസിൽ പ്രഭാത ഭക്ഷണ പദ്ധതി കരവാരം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീർ രാജകുമാരി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജി.ജി ട്രസ്റ്റിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.ട്രസ്റ്റ് പ്രതിനിധി മുരളി,​എസ്.എം.സി ചെയർമാൻ നിസാർ,​ഹെഡ്മിസ്ട്രസ് സ്വപ്ന,പഞ്ചായത്ത് മെമ്പർമാരായ ദീപ്തി മോഹൻ,​എം.കെ.ജ്യോതി,മുൻ എസ്.എം.സി ചെയർമാൻ സുരേഷ് ബാബു,​പി.വി.നാരായണണ,​ എം.കെ.രാധാകൃഷ്ണൻ,​തുളസീധരൻ പിള്ള,​കൈരളി മോഹനൻ,​ആർ.ടി.രാജീവ്,​പ്രീജ എന്നിവർ സംസാരിച്ചു.