ആറ്റിങ്ങൽ:ഓണാഘോഷത്തിന്റെ ഭാഗമായി ആറ്റിങ്ങലിൽ നഗരസഭയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന പ്രൊഫഷണൽ നാടകമേള ഇന്ന് സമാപിക്കും.പ്രശസ്ത നാടക സംവിധാകനും നടനുമായ വക്കം ഷക്കീർ മേള ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി,​വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള,​അവനവഞ്ചേരി രാജു,​എസ്.ഗിരിജ എന്നിവർ സംസാരിച്ചു.വക്കം ഷക്കീറിനെ നഗരസഭ ആദരിച്ചു.