
തിരുവനന്തപുരം: ഇൻസ്റ്റിട്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിംഗ് ആൻഡ് റിസർച്ചിൽ ജോയിന്റ് ഡയറക്ടർ, ജൂനിയർ ഇൻസ്ട്രക്ടർ, ഡ്രൈവിംഗ് ഇൻസ്ട്രക്ടർ, ഹോസ്റ്റൽ വാർഡൻ / സെക്യൂരിറ്റി ഇൻ ചാർജ്, അക്കൗണ്ടന്റ് / ഓഫീസ് ഇൻചാർജ്, ലാബ് അസിസ്റ്റന്റ്, റിസപ്ഷനിസ്റ്റ് കം ക്ലർക്ക് തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. പ്രായപരിധി 65 വയസ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15. കൂടുതൽ വിവരങ്ങൾക്ക്: 04942972100, 9400172100.
ഐ.ടി.ഐ പ്രവേശനം
തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ കുമാരപുരം ചെന്നിലോട് പ്രവർത്തിക്കുന്ന കടകംപള്ളി ഗവ.ഐ.ടി.ഐയിൽ പ്ലംബർ ട്രേഡിൽ 2022-23 വർഷത്തേക്കുള്ള പ്രവേശനത്തിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് സീറ്റുകൾ ഒഴിവുണ്ട്. പത്താം ക്ലാസ് ജയിച്ചവർക്കും തോറ്റവർക്കും അപേക്ഷിക്കാം.താല്പര്യം ഉള്ളവർ എസ്.എസ്.എൽ.സി, ടി.സി, ജാതിസർട്ടിഫിക്കറ്റ് എന്നിവ സഹിതം രക്ഷകർത്താവുമായി എത്തേണ്ടതാണ്. വിശദവിവരങ്ങൾക്ക്: 9446374109, 9446850105
ഡി.സി.എ പ്രവേശന തീയതി നീട്ടി
തിരുവനന്തപുരം: സ്കോൾ കേരള മുഖേന തിരഞ്ഞെടുക്കപ്പെട്ട സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളിൽ നടത്തുന്ന ഡി.സി.എ കോഴ്സ് എട്ടാം ബാച്ചിന്റെ പ്രവേശനതീയതി പിഴയില്ലാതെ 22 വരെയും 60 രൂപ പിഴയോടെ 30 വരെയും നീട്ടി. www.scolekerala.org ൽ രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.