തിരുവനന്തപുരം : പതിനൊന്നാം ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ സർക്കാർ ഡോക്ടർമാർ കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ജില്ലാ ആസ്ഥാനങ്ങളിൽ ഇന്ന് ധർണ നടത്തും.ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ സർക്കാർ ഡോക്ടർമാർ ഉച്ചയ്ക്ക് 2.30 മുതൽ 4വരെ ഡി.എച്ച്. എസ് ഓഫീസിനു മുന്നിലാണ് ധർണ നടത്തുന്നത്.